
കുട്ടികളിൽ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയെകുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്നതിനായി പായിപ്ര സർക്കാർ യുപി സ്‌കൂളിൽ റോഡ് സുരക്ഷ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് പിഎം അസീസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂവാറ്റുപുഴ എസ് ഐ ഓഫ് പൊലീസ് സിബി അച്യുതൻ റോഡ് സുരക്ഷനിയമങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എംസി വിനയൻ അധ്യക്ഷത വഹിച്ചു.എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ്റെയും കുട്ടൂക്കാരൻ ഫൗണ്ടേഷൻ്റെയും സഹകരണത്തോടെയുള്ള സുരക്ഷിത്മാർഗ് എന്ന പദ്ധതിയിലൂടെയാണ് റോഡ് സുരക്ഷാ ക്ലബ്ബിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നത്.പഞ്ചായത്തംഗം പിഎച്ച് സക്കീർ ഹുസൈൻ, പദ്ധതിയുടെ മെൻ്റർ മിഥുൻമോഹൻ ,പിടിഎ പ്രസിഡൻ്റ് നിസാർ മീരാൻ,ഹെഡ്മിസ്ട്രസ് വിഎ റഹീമബീവി, പി ടി എ വൈസ് പ്രസിഡൻ്റ് ഷാജഹാൻ പേണ്ടാണം, ട്രാഫിക് ക്ലബ്ബ് കോഡിനേറ്റർമാരായ നൗഫൽ കെഎം,അജിത രാജ് എന്നിവർ സംസാരിച്ചു.
Comments
0 comment