മുവാറ്റുപുഴ: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പായിപ്ര ഗവ. യു പി സ്കൂളിൽ ചന്ദ്രോത്സവം എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നസീമ സുനിൽ അധ്യക്ഷത വഹിച്ചു..
ചന്ദ്രനെക്കുറിച്ചുമുള്ള കൂടുതൽ അറിവുകൾ കുട്ടികൾക്ക് പങ്ക് വെക്കാൻ സാധിച്ചു.സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് വിഎ റഹീമബീവി ചാന്ദ്രദിന സന്ദേശം നൽകി. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി അജിത രാജ് അധ്യക്ഷത വഹിച്ചു. റോക്കറ്റ് മാതൃക നിർമ്മാണം, ചാന്ദ്രദിന ഗാനങ്ങൾ, ക്വിസ് മത്സരം , കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം, എന്നിവ നടന്നു. അധ്യാപകരായ കെഎം നൗഫൽ, സലീന എ, അനീസ കെഎം എന്നിവർ സംസാരിച്ചു.
ചിത്രം:. പായിപ്ര ഗവ.യുപി സ്കൂളിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു.
Comments
0 comment