
പായിപ്ര -മാനാറി നാല് സെൻറ് ഹരിജൻകോളനി ഭാഗത്ത്ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ പ്ലൈവുഡ് കമ്പനി തുടങ്ങാനായിട്ടെന്ന വ്യാജേനെ പായിപ്ര പഞ്ചായത്ത് ചിറയും, മറ്റ് ജലസ്രോതസുകളും നശിപ്പിച്ച് വഴിവെട്ടുകയും ചോദിക്കാൻ ചെന്ന പ്രദേശവാസികളെ കോടതി ഉത്തരവ് കാട്ടി ലോബികൾഭീഷണിപ്പെടുത്തുകയുംചെയ്തു. നിലവിലെ ഈ വഴിക്ക് സമീപം പ്ലൈവുഡ് കമ്പനിക്ക് സ്ഥലം ഇല്ലന്നത് വസ്തുതയാണ്. കോടതിയുടെ ഉത്തരവ് ലഭിച്ചിരിക്കുന്നത് നിലവിലുള്ള പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്തേക്ക് നിർമ്മാണ സാധനസാമഗ്രികൾ തടസം കൂടാതെ കൊണ്ടുപോകാനായിട്ടാണ്. ഇപ്പോൾ നിലവിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് സ്ഥാപിക്കുന്ന വഴി രണ്ട് മൂന്ന് പ്ലൈവുഡ് കമ്പനികളിലേക്ക് വഴി സൗകര്യം വർദ്ധിപ്പിക്കാൻ വേണ്ടിയിട്ടാണ്.നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് മണ്ണെടുക്കൽ നടത്തുന്നത്. അനധികൃതമായി ഭൂമിയുടെ തരം മാറ്റൽ തന്നെ തെറ്റിച്ച് പ്രദേശവാസികളുടെ സ്വൈര്യ ജീവിതം അവതാളത്തിലാക്കുന്ന പ്രവണതയെ വെച്ചുപൊറുപ്പിക്കില്ലയെന്നും ഭൂമാഫിയകളുടെ വിളയാട്ടത്തിന് അറുതി വരുത്തുമെന്നും സ്ഥലം സന്ദർശിച്ച സിപി ഐഎം ഏരിയാസെക്രട്ടറി അനീഷ് എം മാത്യു പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, പഞ്ചായത്ത് സെക്രട്ടറി കെ.എച്ച് ഷാജി, പഞ്ചായത്ത് പ്രസിഡൻ്റ് പി.എ അസീസ്, എന്നിവർ സ്ഥലത്തെത്തുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.
Comments
0 comment