
ആരോഗ്യമുള്ള കുട്ടികൾ, വിരബാധയില്ലാത്ത കുട്ടികൾ എന്ന ലക്ഷ്യത്തോടെ നവംബർ 26 ദേശീയ വിരവിമുക്ത ദിനാചരണം പായിപ്ര പഞ്ചായത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പായിപ്ര സർക്കാർ യുപി സ്കൂളിൽ നടന്ന ദിനാചരണ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻ്റ് പിഎം അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കുട്ടികൾക്ക് വിരഗുളികകൾ വിതരണം ചെയ്തു. ഡോ. അനീഷ് ബേബി വിരവിമുക്ത ദിനാചരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ വി ആർ കിഷോർ മുഖ്യപ്രഭാഷണവുംഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി, ആരോഗ്യ പ്രവർത്തകരായ എബി പി ജോർജ്, ആദർശ് എ ജെ, സ്മിതമോൾ, നവോമി ജോയി, ഫസീല പിഎ,സന്ധ്യ ജോൺ,ശാലിനി ഷാജി, അധ്യാപകരായ കെഎം നൗഫൽ, അജിത രാജ്, ഗീതു രാജ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും, അങ്കണവാടികളിലും വിരഗുളികൾ നൽകി. അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകളും നൽകി.
Comments
0 comment