
പായിപ്ര ഗ്രാമ പഞ്ചായത്തിലെ1,2,22, വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ വേനൽ ആരംഭിക്കുന്നതിനു മുന്നേ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്, പായിപ്ര മൂങ്ങാച്ചാൽ പ്രദേശം ഉൾപ്പെടെ രണ്ട് ലക്ഷം വീടുകളിലെ സാധാരണക്കാരായ ജനങ്ങൾ കുടിവെള്ള ക്ഷാമം കൊണ്ട് വലയുകയാണ്, രണ്ടാം വാർഡിലെ ഉയർന്ന പ്രദേശമായ എഴിമല, ഒന്നാം വാർഡിലെ മാനാറി എന്നിവിടങ്ങളലും കുടിവെള്ളക്ഷാമം രൂക്ഷമാണ്, കാലപഴക്കം ചെന്ന പെപ്പുകൾ പൊട്ടൽ വ്യാപകമാണ്, ഇങ്ങനെ പൊട്ടുന്ന പെപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനൊ , ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് പെപ്പ് ലൈനിലുള്ള വാൽവുകൾ കൃത്യമായി തിരിച്ചുവിടുന്നതിനൊ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല., പെപ്പു ലൈനുകൾ നീട്ടുവാനും, കാലപഴക്കം ചെന്ന പൈപ്പുകൾ മാറ്റണമെന്നും, ശുദ്ധമായ കുടിവെള്ളമെത്തിക്കാൻ നടപടി വേണമെന്നും സിപിഐ പായിപ്ര സൊസെറ്റിപ്പിടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ശശി പി.പി. അദ്ധ്യക്ഷത വഹിച്ച സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. സിപിഐലോക്കൽ സെക്രട്ടറി കെ.കെ ശ്രീകാന്ത്,പഞ്ചായത്തംഗം സക്കീർഹുസൈൻ, ഷെബീർ റ്റി.എം, ദിനേശ് കെ.എസ്, സനു വേണുഗോപാൽ, നസീമസുനിൽ, സിദ്ധിഖ് വി.എം എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഭാരവാഹികളായി എം.എ വിജയൻ സെക്രട്ടറി, ശശി പി.പിഅസിസ്റ്റൻ്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞടുത്തു.
Comments
0 comment