
പേഴക്കാപ്പിളളി - നെല്ലിക്കുഴി റോഡിൽ പായിപ്ര സ്ക്കൂൾ ജംഗ്ഷനിൽ റോഡിന് കിഴക്ക് വശത്തത്തായി ഒരേക്കർ സർക്കാർ വസ്തു കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. മുമ്പ് ഇവിടെ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നാൽഏകദേശം അര നൂറ്റാണ്ടിൻ്റെ മേലായി ഇവിടെ ഈ വസ്തു ഉപയോഗശൂന്യമായി കിടക്കുകയാണ്.പായിപ്ര ഗ്രാമ പഞ്ചായത്തിന് റോഡ് സൈഡിൽ ഒരു സെൻ്റ് സ്ഥലം പോലും ഇല്ലാത്തസാഹചര്യത്തിൽ.ഈ വസ്തു അളന്ന് തിരിച്ച് സർക്കാർ പഞ്ചായത്തിന് കൈമാറാൻ തയ്യാറാകണമെന്നും പഞ്ചായത്ത് ഈ വസ്തുവിൽ ഇൻഡോർ സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഷോപ്പിംഗ് കോപ്ലക്സും കർഷകർക്ക് ഉല്പന്നങ്ങൾ വിപണനം ചെയ്യാൻ സൗകര്യത്തിൽ കാർഷിക വിപണി സജ്ജീകരിക്കണമെന്നും സിപിഐ പായിപ്ര സ്കൂൾപ്പടി ബ്രാഞ്ച് സമ്മേളനം സർക്കാരിനോടും,ഗ്രാമ പഞ്ചായത്തിനോടും ആവശ്യപ്പെട്ടു.ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു. എം.എ. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. നസീമ സുനിൽ സ്വാഗതവും സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ ശ്രീകാന്ത്, മണ്ഡലം കമ്മിറ്റിഅംഗം ഷംസ്മുഹമ്മദ്, പഞ്ചായത്തംഗവും, ലോക്കൽ കമ്മിറ്റി അംഗവുമായ സക്കീർഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗം സനുവേണുഗോപാൽ, ബ്രാഞ്ച് സെക്രട്ടറി ഷെബീർ റ്റി.എം എന്നിവർ സംസാരിച്ചു. സമ്മേളനം ഭാരവാഹികളായി നസീമ സുനിൽ സെക്രട്ടറി, രതീഷ് സി.എസ് അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു
Comments
0 comment