
മൂവാറ്റുപുഴ:പേഴക്കപ്പിള്ളിയിൽ യുവാവിനെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും വടിവാളുകൊണ്ട് വെട്ടാൻ ഓടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുളവൂർ പേഴക്കപ്പിള്ളി കരയിൽ തണ്ടിയെക്കൽ വീട്ടിൽ ഷാമോൻ ഷംനാദ് (26) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൂട്ടുകാരുമായി സംസാരിച്ചുകൊണ്ട് പായിപ്ര കവലയിൽ നിൽക്കുകയായിരുന്ന യുവാവിനെ പ്രതി അസഭ്യം പറയുകയും തലക്ക് നേരെ കത്തി വീശുകയും ആയിരുന്നു. ഫോൺ വിളിയുമായി ബന്ധപ്പെട്ട വിരോധം ആണ് അക്രമത്തിനു കാരണം. ഷാമോനെതിരെ തൃശൂർ ജില്ലയിലും മുവാറ്റുപുഴ , കുറുപ്പംപടി എന്നീ പോലീസ് സ്റ്റേഷനുകളിലും കഞ്ചാവ്, ലഹരി കേസുകൾ ഉണ്ട്. ഭാര്യയുടെ പെരുമ്പാവൂർ ഉള്ള വീട് തകർത്തതിന് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസ് നിലവിൽ ഉണ്ട്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, വിഷ്ണു രാജൂ,സീനിയർ സിപിഓ കെ ആർ ശശികുമാർ കെ.കെ ജയൻ ,സിപിഓമാരായ ഹാരിസ്, ഷിയാസ് എന്നിവരും ഉണ്ടായിരുന്നു.
Comments
0 comment