
നഗരസഭയുടെ പതിനാറാം വാർഡിൽ പെടുന്ന മണ്ണാൻകടവിലേക്ക് പോകുന്ന റോഡിലെ പുറമ്പോക്ക് ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാനായി ജില്ലാകലക്ടർ ഉത്തരവിട്ടു.ആരക്കുഴറോഡിൽ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്നവഴിയിലെ തോട് പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മൂവാറ്റുപുഴനഗരസഭ സെക്രട്ടറിക്ക് അനുമതിനൽകി.മഴക്കാലത്ത് ഈ തോട്ടിലൂടെ വെള്ളം നിറഞ്ഞൊഴുകി സമീപവാസികൾക്കും,മറ്റ് കാൽ നടയാത്രക്കാർക്കുംബുദ്ധിമുട്ടുണ്ടാകുന്നതുമായി ബന്ധപ്പെട്ട് വാർഡ്കൗൺസിലർ നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് ഭൂരേഖ തഹസീൽദാർക്ക് നഗരസഭ സെക്രട്ടറി നൽകിയ അപേക്ഷയെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 3 - ന് താലൂക്ക് സർവ്വെയർ സ്ഥലത്തെ തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി പ്ലാനും, സ്കെച്ചും,റിപ്പോർട്ടുംനഗരസഭസെക്രട്ടറിക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ച്ന ൽകണമെന്നാവശ്യപെട്ട്ജില്ലാകലക്ടർക്ക് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നഗരസഭ സെക്രട്ടറിക്ക് അനുമതി നൽകികൊണ്ട് ഉത്തരവായിട്ടുള്ളത്. കൈയ്യേറ്റ ഭൂമി അളന്ന് തിട്ടപെടുത്തുന്ന സാഹചര്യത്തിൽ പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റത്തിന്റെ യഥാർത്ഥ അളവ് കാണിക്കാതെയാണ് താലൂക്ക് സർവ്വെയർ സ്കെച്ചും,പ്ലാനും,റിപ്പോർട്ടും നൽകിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി നഗരസഭ സെക്രട്ടറിജില്ലാകലക്ടർക്ക് ആക്ഷേപം നൽകുകയും,ഈ സ്ഥലം ഒഴിവാക്കി മറ്റ് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാവൂഎന്നും ഉത്തരവിൽ പറയുന്നുണ്ട്.ഈ സ്ഥലം റീസർവ്വെ നടത്തുന്നതിന് ജില്ലാസർവ്വെ സൂപ്രൻറിന്ജില്ലാ കലക്ടർ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Comments
0 comment