menu
പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ.
പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ.
0
311
views
വരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വൈറ്റില തൈക്കൂടത്ത് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ട്ശേരി മണപ്പുറം രാമപുരത്ത് വീട്ടിൽ മധുസൂദനൻ (67) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടക്കുന്ന അന്വേഷണത്തിലാണ് അമ്പതാം പ്രതിയായ ഇയാൾ പിടിയിലാകുന്നത്. മലപ്പുറം സ്വദേശിയായ പ്രവാസിയുടെ അടുത്തേക്ക് പെൺകുട്ടിയെ എത്തിച്ചത് ഇയാളാണ്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽപ്പോവുകയായിരുന്നു. വൈറ്റിലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. റിയൽ എസ്റ്റേറ്റ് ഏജന്‍റാണെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്. ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐ ടി.എം സൂഫി, എ.എസ്.ഐമാരായ കെ.ജെ ബിജു, അബ്ദുൾ ജലീൽ സി.പി.ഒ ഷാനി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations