മുവാറ്റു പുഴ: പെരുമറ്റം ഒലിവ് അക്കാഡമിയുടെ നേതൃത്വത്തിൽ ഡിഫൈൻ യുവർ ഡെസ്റ്റിനി എന്ന ടാഗ് ലൈനിൽ പരീക്ഷയെ ഭയം കൂടാതെ എങ്ങിനെ അഭിമുഖീകരിക്കാം ജീവിത ലക്ഷ്യങ്ങൾ നിണ്ണയിക്കുക എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു .
.പരിശീലന പരിപാടിക്ക് പെരുമ്പാവൂർ തസ്ക്കിയത്ത് ഇൻറർ നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ അജ്മൽ അലി നേതൃത്വം നൽകി .ഒലിവ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ അഡ്വക്കേറ്റ് റഹീം പൂക്കടശ്ശേരി പരിശീലനം ഉത്ഘാടനം ചെയ്തു.സെക്രട്ടറി കെ എം സലിം സ്വാഗതം പറഞ്ഞു .ട്രസ്റ്റ് മെമ്പറന്മാരായ എ പി ഇബ്രാഹിം ,ഇക്ബാൽ ,എം എം അന്ത്രു എന്നിവർ സംബന്ധിച്ചു .
Comments
0 comment