കോതമംഗലം : പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി കോട്ടപ്പടി സ്വദേശി എം എസ് ശിവൻകുട്ടി.വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ പ്പെട്ടവര്‍ക്കുള്ള സഹായമായിട്ടാണ് ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം എസ് ശിവൻകുട്ടി നൽകിയത്.ആന്റണി ജോൺ എം എൽ എ ചെക്ക് ഏറ്റുവാങ്ങി.
നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ശിവൻകുട്ടിയെ ഹോസ്പിറ്റലിൽ സന്ദർശിച്ചാണ് തുകയുടെ(40000) ചെക്ക് എം എൽ എ സ്വീകരിച്ചത് .കഴിഞ്ഞ രണ്ട് പ്രളയ കാലത്തും തന്റെ ഓരോ മാസത്തെ പെൻഷൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥനാണ് എം എസ് ശിവൻകുട്ടി.മെഡിക്കൽ കോളേജിൽ കൂടിയ യോഗത്തിൽ സി പി എം ഏരിയ സെക്രട്ടറി കെ എ ജോയി,മെഡിക്കൽ കോളേജ് ട്രസ്റ്റ് പ്രസിഡന്റ് എം ഇ ശശി,സൂപ്രണ്ട് ഡോ.ഷിബു വർഗീസ്,എ ഒ സി സി വാസു,പ്രിൻസിപ്പാൾ ഡോ.സുനിൽ പി വി,കോതമംഗലം പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
Comments
0 comment