
കട്ടപ്പന: പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കു മരുന്ന് ഒളിപ്പിച്ച് എക്സൈസിൽ വിളിച്ച് പറഞ്ഞു കേസിൽ കുടുക്കാൻ ശ്രമം.
കട്ടപ്പന എക്സൈസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനാണ് (38) പിടിയിലായത്.
കട്ടപ്പന എക്സൈസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനാണ് (38) പിടിയിലായത്.
വിവരമറിഞ്ഞ് എക്സൈസ് സംഘം ലോഡ്ജിലെത്തി പരിശോധന നടത്തി എം.ഡി.എം.എ പിടികൂടിയപ്പോൾ പുരുഷ സുഹൃത്തിന്റെയും വിളിച്ച പറഞ്ഞയാളിന്റെയും ഒരേ നമ്പർ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകന്റെ തട്ടിപ്പ് വെളിവാകുന്നത്. തുടർന്ന് സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് പ്രതിയെ എക്സൈസ് നാടകീയമായി പിടികൂടി. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ പേഴ്സിൽ നിന്നും 300 മില്ലി ഗ്രാം എം.ഡി.എം.എ പിടികൂടി. ഫേസു ബുക്കിലൂടെ പരിചയപ്പെട്ട ജയനൊപ്പം കഴിഞ്ഞ രണ്ടു മാസമായി പൊൻകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തുടർന്ന് കണ്ണംമ്പടിയിലെ ജയന്റെ വീട്ടിലേയ്ക്ക് പോകാമെന്ന് പറഞ്ഞാണ് കട്ടപ്പനയിലെത്തിച്ചത്. ഇന്ന് രാവിലെ കൊണ്ടുപോകാമെന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഇയാൾ മുറിക്ക് പുറത്തിറങ്ങി എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
Comments
0 comment