15 ലക്ഷം രൂപ മുടക്കിയാണ് ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ സ്വാഗതം ആശംസിച്ചു.ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് എറണാകുളം ട്രീസ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി , ഇ ആർ സി എം പി യു ചെയർമാൻ എം റ്റി ജയൻ, എം പി ഐ ചെയർമാൻ ഇ കെ ശിവൻ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം,കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ജിജി സജീവ്,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്, ഇ ആർ സി എം പി യു അംഗവും വാരപ്പെട്ടി ആപ്കോസ് പ്രസിഡന്റുമായ പി എസ് നജീബ്, നേര്യമംഗലം ആപ്കോസ് പ്രസിഡന്റ് ശിവൻ പി കെ, കോട്ടപ്പടി ആപ്കോസ് പ്രസിഡന്റ് ഡി കോര, പുതുപ്പാടി ആപ്കോസ് സെക്രട്ടറി മഞ്ജു തോമസ്, വടാശ്ശേരി ആപ്കോസ് പ്രസിഡന്റ് സുകു എം കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment