കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യം തടയുക ,ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തിയായിരുന്നു മാർച്ച്. ജാഥയിൽ നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്നു. കർഷകസംഘം വില്ലേജ് സെക്രട്ടറി നോബിൾ ജോൺ അധ്യക്ഷനായി. സാബു ടി മാത്യു സ്വാഗതം പറഞ്ഞു. എ വി സുരേഷ്, റാജി വിജയൻ, ആം ആദ്മി നേതാവ് ചാൾസ് വാട്ടപ്പിള്ളി എന്നിവർ സംസാരിച്ചു.
Comments
0 comment