menu
ടി പി കേസ് പ്രതികളെ മുഖ്യമന്ത്രി ഉൾപ്പെടുന്ന സി.പി.എം നേതാക്കൾക്ക് ഭയമാണ്- കെ.കെ.രമ എം.എൽ.എ
ടി പി കേസ് പ്രതികളെ മുഖ്യമന്ത്രി ഉൾപ്പെടുന്ന സി.പി.എം നേതാക്കൾക്ക് ഭയമാണ്- കെ.കെ.രമ എം.എൽ.എ
0
388
views
ചെമ്പകശ്ശേരി ചന്ദ്രബാബു : തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ്റെ വധ കേസുമായി ബന്ധപ്പെട്ടുള്ള പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിനെതിരായുള്ള അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ ടി.പി.യുടെ സഹധർമ്മണി കെ.കെ.രമ എം.എൽ.എയുടെ രൂക്ഷമായ പ്രതികരണമാണ് നീയമസഭയിലും പുറത്തും ആവർത്തിച്ചത്

 .കെ.കെ.രമ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശക്തമായ പ്രതിഷേധമാണ് നടത്തിയത്.പ്രതികളെ ഒരു കാരണവശാലും വിട്ടയിക്കില്ലെന്ന് പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു.മറിച്ച്, മുഖ്യമന്ത്രിക്ക് പക്ഷം പടിച്ച് സ്പീക്കറായിരുന്നു സംസാരിച്ചത്.അത് എന്ത് ന്യായീകരണമാണന്നും മുഖ്യമന്ത്രിയ്ക്ക് തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ ഭയമാണന്നും കെ.കെ.രമ പറഞ്ഞു.ഈ സർക്കാർ കുറ്റവാളികളുടെ കൂടെയാണന്നുള്ള സന്ദേശമാണ്  നൽകുന്നത്.പ്രതികളെ സി.പി.എം.നേതൃത്വത്തിന് ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്?സി.പി.എം നേതാക്കൾ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു.പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഗൂഢാലോചന ഉണ്ടെന്നും അവർ ആരോപിച്ചു.ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി.പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്തുന്ന നടപടിയാണിതെന്നും കെ.കെ.രമ എം.എൽ.എ പറഞ്ഞു.ടി.പി.കേസിലെ പ്രതികൾക്ക് ഇളവ് നൽകുന്ന സാഹചര്യം ഉണ്ടായാൽ സർക്കാരിൻ്റെ മുന്നോട്ടുള്ള പോക്ക് എത്ര നാൾ തുടരുമെന്നും പൊതുജന ഭിപ്രായം ഉണ്ട്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations