
ചെമ്പകശേരി ചന്ദ്രബാബു - -തിരുവനന്തപുരം: എൽ.ഡി.എഫിൻ്റെ വല്യേട്ടൻ നയത്തിൽ തളരാതെ മുഖ്യമന്ത്രിയുടെ പ്രതികാരബുദ്ധിക്ക് മുമ്പിൽ വീറോടെ കേരള ജനതയേയും, സംസ്ഥാന രാഷ്ട്രീയ സങ്കല്പങ്ങളേയും അത്ഭുതപ്പെടുത്തി പി.വി.അൻവർ എം.എൽ.എ കേരളത്തിൻ്റെ ഇടതു രാഷ്ട്രീയത്തിൻ്റെ ചെങ്കോൽ തമിഴ് രാഷ്ട്രീയത്തിൻ്റെ പാളയത്തിൽ സമർപ്പിച്ചപ്പോൾ ഇവിടുത്തെ മുന്നണി രാഷ്ട്രീയത്തിൻ്റെ സങ്കല്പങ്ങൾ കെട്ടണഞ്ഞു.
. പി.വി.അൻവർ ഡി.എം.കെ എന്ന പ്രസ്ഥാനത്തിൻ്റെ നേതൃത്വം കേരളക്കരയിൽ വാഴ്ത്തുമ്പോൾ ഇടതു ചേരിയിലെ വിഭന്ന മുഖങ്ങൾക്ക് ഇനി മറുപടിയില്ല, വിമർശനങ്ങളും കെട്ടടങ്ങും. യഥാർത്ഥ്യബോധത്തിലൂടെ തികഞ്ഞ രാഷ്ട്രീയ വക്താവ് എന്ന നാമേധേയം വാനോളം ഉയർത്തിയ പി.വി.അൻവറിൻ്റെ ആശയങ്ങൾ ഇനി കേരള മണ്ണിൽ ജ്വലിക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ അൻവർ ഡി.എം.കെ.നേതാക്കളുമായി നടത്തിയെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.എന്നാൽ, മുന്നണിയിൽ ചേരുന്നതിനെ സംബന്ധിച്ച് പി.വി.അൻവറിൻ്റെ അഭിപ്രായങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇന്ന് മഞ്ചേരിയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജന കൂട്ടയ്മയിൽ പി.വി.അൻവർ പാർട്ടി രൂപീകരണ പ്രഖ്യാപനം നടത്തും
Comments
0 comment