
.പി.വി.അൻവറിൻ്റേത് അഴിമതി വിരുദ്ധ ശബ്ദമാണന്നും, മുഖ്യമന്ത്രിയുടെ അഴിമതിയും സ്വർണ്ണക്കടത്ത് വിഷയങ്ങളും കടുത്ത ശബ്ദത്തിൽ ജനമദ്ധ്യത്തിൽ തുറന്ന് പറയുവാൻ പി.വി.അൻവർകാണിച്ച സാമർത്ഥ്യം കേരളത്തിൻ്റെ സാംസ്കാരിക മൂല്യതയെ സംരക്ഷിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പി.വി.അൻവർ എം.എൽ.എ.യ്ക്ക് ജനപിന്തുണ വർദ്ധിച്ചിരിക്കുകയാണന്നും ജനാധിപത്യ സോഷ്യലിസ്റ്റ് ഫെഡറേഷൻ (ജെ.എസ്.എഫ്) ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. അഴിമതിയും അക്രമവും തുടച്ച് നീക്കി മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ പി.വി.അൻവറിൻ്റെ ആശയങ്ങളോടു് ജനാധിപത്യ സോഷ്യലിസ്റ്റ് ഫെഡറേഷൻ (ജെ.എസ്.എഫ്) സംസ്ഥാന കമ്മിറ്റി പിന്തുണയ്ക്കുന്നു. സംസ്ഥാന പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു യോഗം ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ആമ്പാടി രാധാകൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.ജേക്കബ് വെളുത്താൻ, വി.അനിൽകുമാർ, ചാമ്പക്കടനൗഷാധ്, ശ്യാം എഴുകോൺ, പുലമൺ ഗിരീഷ് കുമാർ, എം.മുഹമ്മദ് ഷരീഫ്, ഷാജി ചേർത്തല, അമ്പലപ്പുഴ വേണുഗോപാൽ, അടൂർ സേതു, ശശികല ആശ്രാമം, ലതാകുമാരി എന്നിവർ പ്രസംഗിച്ചു.
Comments
0 comment