'PICKLE FEST" ലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി എളമ്പ്ര എൽ പി സ്കൂൾ
കോതമംഗലം : പൗരപ്രമുഖരെയും, നാട്ടുകാരെയും, രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് എളമ്പ്ര എൽ പി സ്കൂളിൽ സംഘടിപ്പിച്ച "PICKLE FEST " ലൂടെ സമാഹരിച്ച 42045 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറി.
വിദ്യാർത്ഥികളിൽ നിന്നും, രക്ഷകർത്താക്കളിൽ നിന്നും വിഭവങ്ങൾ സമാഹരിച്ചു കൊണ്ടാണ് സ്റ്റാളുകളിലേക്ക് ആവശ്യമായ അച്ചാറുകൾ തയ്യാറാക്കിയത്. ചടങ്ങിൽ മാനേജർ നോബി പി ഐസക്ക്, ഹെഡ്മിസ്ട്രസ് സ്മിഞ്ചു പൗലോസ്, വാർഡ് മെമ്പർ ബീന ബാലചന്ദ്രൻ, പി ടിഎ പ്രസിഡന്റ് പി ശിഹാബുദ്ദീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു
Comments
0 comment