
കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരെ എടുത്ത കള്ള കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും,എൽ.ഡി എഫിന്റെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകരെ പോലീസ് കേസുകളിൽപ്പെടുത്തി
നിശബ്ദമാക്കാൻ ശ്രമിക്കുന്നതിനുമെതിരേയുമാണ് ഇടുക്കി
ഡി സി സി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ഇടുക്കി ഡിവൈ എസ് പി ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ സമര പരിപാടികൾ
കെ.പി സി സി രാഷ്ട്രീയകാര്യസമതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.
പിണറായി വിജയനും, നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ 2 വശങ്ങളാണന്ന് KC ജോസഫ് കുറ്റപ്പെടുത്തി
ഡി.സി സി പ്രസിഡൻറ് സി.പി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ഇ.എം ആഗസ്തി, റോയ് കെ പൗലോസ്, ജോയി വെട്ടിക്കുഴി, എ.പി ഉസ്മാൻ, തോമസ് രാജൻ, എം.എൻ ഗോപി , എം ഡി അർജുനൻ , അനിൽ ആനയ്ക്കനാട്ട്
തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment