menu
പല്ലാരിമംഗലം- കുടമുണ്ട റോഡ് ആധുനീകനിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചു: ആന്റണി ജോൺ എം എൽ എ
പല്ലാരിമംഗലം- കുടമുണ്ട റോഡ് ആധുനീകനിലവാരത്തിൽ  നവീകരിക്കാൻ  2 കോടി രൂപ അനുവദിച്ചു: ആന്റണി ജോൺ എം എൽ എ
0
387
views
കോതമംഗലം : ചാത്തമറ്റം ഊരംകുഴിറോഡിൽ പല്ലാരിമംഗലം മുതൽ കുടമുണ്ട വരെയുള്ള റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . റോഡ് വീതി കൂട്ടി ക്ലോസ് ഗ്രേഡഡ് പ്രവർത്തികൾ ചെയ്യുന്നത് കൂടാതെ കൾവെർട്ടറുകളുടെ പുനർനിർമ്മാണം ,ടൈൽ വിരിക്കൽ, ട്രാഫിക് സേഫ്റ്റി, സീബ്രാ ലൈനുകൾ ,സ്റ്റഡുകൾ എന്നിവ ഉൾപ്പെടുത്തിയാണ് വർക്കുകൾ പൂർത്തീകരിക്കുന്നത്

പല്ലാരിമംഗലം- കുടമുണ്ട റോഡ്  തികച്ചും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന  ഏറ്റവും വലിയ വികസനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും  കാലവർഷത്തിന് ശേഷം നിർമ്മാണ  പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും  എം എൽ എ അറിയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations