menu
പന്തം കൊളുത്തി പ്രകടനം നടത്തി. വെൽഫെയർ പാർട്ടി
പന്തം കൊളുത്തി പ്രകടനം നടത്തി. വെൽഫെയർ പാർട്ടി
0
105
views
മുവാറ്റുപുഴ : വിലക്കയറ്റവും വർദ്ധിച്ച ജീവിത ചെലവും കൂടി വരുന്ന ഘട്ടത്തിൽ ജനങ്ങളുടെ മേൽ അധിക ഭാരം കയറ്റി വെച്ച് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച ഇടതു സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായിപ്ര കവലയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

 കെ. എസ് ഇ ബി. യുടെ ധൂർത്തും ദുർവ്യയ വും ഉപഭോക്താക്കളുടെ ചുമലിൽ കെട്ടി വെച്ച് അദാനി പോലുള്ള കോർപറേറ്റുകൾക്ക് ദാസ്യ പ്പണി ചെയ്യുന്ന ഇടതു സർക്കാർ ജനദ്രോഹ പരമായ ബിൽ വർദ്ധനാവാണ് നടത്തിയിരിക്കുന്നതെന്നു ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ ഷാജി. കെ എസ് പറഞ്ഞു. സർക്കാർ, സ്വാകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം കെ. എസ് ഇ. ബി. പിരിച്ചെടുക്കാനുള്ള 2310.70.കോടിയിലധികം രൂപ പിരിച്ചെടുത്ത് കെ എസ് ഇ. ബി. നഷ്ടം നികത്തണമെന്നും നഷ്ടം നികത്താനാണ് ചാർജ് വർദ്ധിപ്പിച്ച തെന്ന വ്യാജം പൊതു ജന മധ്യത്തിൽ തുറന്ന് കാട്ടണ മെന്നും സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ് മെന്റിന്റെ ഗുരുതര വീഴ്ച യാണ് വില വർദ്ധനവിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി അൻവർ. ടി യു. പറഞ്ഞു. നാസർ ഹമീദ്, ഹാരിസ് മുഹമ്മദ്‌, ഈസ. പി ഇ.തുടങ്ങിയവർ സംസാരിച്ചു. സിറാജ് പൈനായിൽ, അബ്ദുൽ സമദ് പായിപ്ര, ഇബ്രാഹിം ഷിബിലി, ഇസ്മായിൽ ആട്ടായം, നസീർ കെ എസ് ഷുക്കൂർ, ബഷീർ മൂഹിയുദ്ദ്ധീൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations