മുവാറ്റുപഴ: പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ വീട്ടിൽ ജെയ്ലാനി (44) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ ശിക്ഷിച്ചത്
. 2019 ൽ ആണ് സംഭവം. പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐ എം.എസ്.മനോജ്, എ.എസ്.ഐമാരായ സലിം, ബിജു ഭാസ്കർ സീനിയർ സി.പി.ഒ മാരായ സുജ കുമാരി, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഗവ പ്ലീഡറായി അഡ്വ. ജമുന ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
Comments
0 comment