മൂവാറ്റുപുഴ: പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൽ പഠനത്തോടൊപ്പം സർഗ്ഗവാസനകൾ പരിപോഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പും സർവ്വശിക്ഷ കേരളയും ചേർന്ന് ഈ വർഷത്തെ അധ്യയനം 10 ഉത്സവങ്ങൾ ആയാണ് നടപ്പിലാക്കുന്നത് അതിന്റെ ഒന്നാം ഉത്സവമായ കഥോത്സവത്തിന്2023 ജൂലൈ 1 ശനിയാഴ്ച കടാതി ഗവൺമെൻറ് എൽ പി സ്കൂളിൽ തുടക്കം കുറിച്ചു
പിടിഎ പ്രസിഡൻറ് ശ്രീ പി എൻ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ദീപ . എ.ബി സ്വാഗതം ആശംസിച്ചു വാർഡ് മെമ്പർ ശ്രീ എബ്രഹാം കെ പി ഒരു കഥ പറഞ്ഞുകൊണ്ട് കഥോത്സവം ഉദ്ഘാടനം ചെയ്തു പ്രീ പ്രൈമറി അധ്യാപികശ്രീമതി ബിൻസി മാത്യു കഥോത്സവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി വിശിഷ്ട അതിഥി ശ്രീ അയ്യപ്പൻ മാഷ് കുട്ടികൾക്ക് ധാരാളം കഥകൾ പറഞ്ഞു കൊടുക്കുകയും പാട്ടുകൾ പാടുകയും ചെയ്തു ബി ആർ സി കോഡിനേറ്റർമാരായ ശ്രീമതി ടിമ്പിൾ, ശ്രീമതി
തുളസി എന്നിവർ കഥയിലൂടെ കുട്ടികൾക്ക് ആശംസകൾ നേർന്നു.തുടർന്ന് പ്രീ സ്കൂൾ കുട്ടികൾ വിവിധ രീതിയിൽ കഥാവതരണം നടത്തി സീനിയർ അസിസ്റ്റൻറ് ശ്രീമതി റോഷിത പി യുടെ നന്ദിയോടെ യോഗം അവസാനിച്ചു
Comments
0 comment