
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി പി അധ്യക്ഷത വഹിക്കും.
അഴുത ബ്ലോക്ക് പ്രദേശത്തെ തോട്ടം മേഖലയില്‍ പണിയെടുക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023-24 അധ്യായന വര്‍ഷം മുതല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപമാണ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 30 കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കുക.
ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ദിലീപ് കെ എം റിപ്പോര്‍ട്ട് അവതരിപ്പിക്കും. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും
Comments
0 comment