menu
പ്രസംഗകലയിൽ പ്രാവീണ്യം നേടാൻ വിദ്യാത്ഥികൾക്ക് സെമിനാർ ഒരുക്കി മൂവാറ്റുപുഴ ജനമൈത്രി പോലീസ്'.
പ്രസംഗകലയിൽ പ്രാവീണ്യം നേടാൻ വിദ്യാത്ഥികൾക്ക്  സെമിനാർ ഒരുക്കി മൂവാറ്റുപുഴ ജനമൈത്രി പോലീസ്'.
1
250
views
മൂവാറ്റുപുഴ ജനമൈത്രി പോലീസ്'. ലൈസിയം 2024 പാർട്ട് 2 എന്ന പ്രോഗ്രാമിന്റെ ഭാഗമായി മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് ഡിവൈഎസ്പി എ ജെ തോമസ് ഉദ്ഘാടനം ചെയ്തു.

.  ഇൻസ്പെക്ടർ ബി കെ അരുൺ അധ്യക്ഷനായിരുന്നു.

 ദൂർദർശൻ വാർത്ത അവതാരകനും പ്രഭാഷകനുമായ ആർ ബാലകൃഷ്ണൻ, ഗാന്ധിയനും രാജ്യാന്തര പ്രഭാഷകനുമായ എം.പി മത്തായി എന്നിവർ ക്ലാസെടുത്തു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസറും ലൈസിയം 2024 പ്രോഗ്രാമിന്റെ കോർഡിനേറ്ററുമായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിബി അച്യുതൻ,  നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ഫാദർ ആൻറണി പുത്തൻകുളം, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം കെ ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രഭാഷണ കലയുടെ പ്രസക്തിയെക്കുറിച്ചും ഓരോ പ്രാസംഗികനും അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ രീതികളെ കുറിച്ചും എങ്ങനെ സ്റ്റേജ് ഭയം എങ്ങനെ ഒഴിവാക്കാമെന്നും ക്യാമ്പ് അംഗങ്ങളുമായി വിദഗ്ദർ സംവദിച്ചു:

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations