കോതമംഗലം : പിണ്ടി മന പഞ്ചായത്ത് പത്താം വാർഡിലെ വിവിധ പരീക്ഷകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളുടെ പ്രതിഭാ സംഗമവും അക്കാഡമിക് എക്സലന്റ്സ് അവർഡ് വിതരണവും അയിരൂർപ്പാടം ജാസ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു .ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു .
.വാർഡ് മെമ്പർ എസ് എം അലിയാർ അദ്ധ്യക്ഷനായി .ലൈബ്രറി സെക്രട്ടറി അശ്വതി അരുൺ ,ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം എ അൻഷാദ് ,പ്രവാസി സംഘം സെക്രട്ടറി സുനിൽ അബ്ദുൽ ഖാദർ ,ലൈബ്രറി പ്രവർത്തകരായ ഒ.കെ സനോജ്, ബേസിൽ യോഹന്നാൻ, ലൈബ്രേറിയൻ സൗമ്യ സനോജ് എന്നിവർ അനുമോദന പ്രസംഗം നടത്തി .ഉന്നത വിദ്യാഭ്യാസ മേഖലയിലേതുൾപ്പടെ വാർഡിലെ 34 വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു .പത്താം വാർഡ് മെമ്പർ എസ് എം അലിയാർ മാഷാണ് മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് അക്കാഡമിക് എക്സലന്റ് സ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് .
Comments
0 comment