
ജലാൽ മുപ്പത്തടം കടുങ്ങല്ലൂർ: പടി. കടുങ്ങല്ലൂർ തുരുത്തിലെ മുണ്ടകൻ പാടത്ത് നിന്നും വൻ മലമ്പാമ്പ് വലയിൽ കുടുങ്ങി. മലമ്പാമ്പിന്റെയും, കുറുക്കന്റെയും ശല്ല്യം ഈ ഭാഗത്ത് രൂക്ഷമാണെന്ന് മുൻ പഞ്ചായത്ത് അംഗം വി.കെ.ഷാനവാസ് പറഞ്ഞു. ആട്, താറാവ്, കോഴി എന്നീ വളർത്തുമൃഗങ്ങൾ വന്യജീവികളുടെ അക്രമത്തിന് തുരയാകുന്നത് പതിവായിരിക്കുന്നു
പാവട്ടപ്പെട്ട, ഈഭാഗത്തെ താമസക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായും പരാതിയുണ്ട്. തുരുത്തിൽ രാജൻ മൽസ്യബന്ധനത്തിനായി സ്ഥാപിച്ച വലയിലാണ് പാമ്പ് കുടുങ്ങിയത്. ഫോറസ്റ്റ് റസ്ക്യൂ ടീമെത്തി മലമ്പാമ്പിനെ കൊണ്ടുപോയി.
Comments
0 comment