തിരുവനന്തപുരം: പട്ടം ശാന്തിഗിരി ആയൂർവേദ സിദ്ധ ഹോസ്പിറ്റലിൽ കർക്കിടക ചികിത്സാചരണവും കർക്കിടക കഞ്ഞി വിതരണത്തിൻ്റെയും ഉത്ഘാടനം സിറ്റി ട്രാഫിക്ക് പോലീസ് അസി.കമ്മീഷണർ എം.കെ.സുൾഫിക്കർ ഉത്ഘാടനം ചെയ്തു.
പാരമ്പര്യ ആയൂർവേദ ചികിത്സാരംഗത്ത് രോഗികൾക്ക് ഏറ്റുവും കൂടുതൽ മേന്മയേറിയ ചികിത്സ പ്രദാനം ചെയ്യുന്ന പ്രസ്ഥാനമാണ് ശാന്തിഗിരി ആയൂർവേദ സിദ്ധ ഹോസ്പിറ്റലെന്നും, ഭാരതത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച ആയൂർവേദ ഹോസ്പിറ്റൽ എന്നതിൽ അഭിനന്ദനമർഹിക്കുന്നുവെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്വാമി ആത്മ ധർമ്മജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫർ എസ്.കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകനും സിനി ആർട്ടിസ്റ്റുമായ ചെമ്പകശ്ശേരി ചന്ദ്രബാബു, വി.എസ്.എൻ.കെ പ്രവർത്തകൻ മുരുകൻ, മധു മാധവൻ, ഡോ.ശ്രീലക്ഷ്മീ, ഏരിയ മാനേജർ അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് സൗജന്യ കർക്കിടക കഞ്ഞി കിറ്റ് വിതരണവും നടന്നു.
Comments
0 comment