ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന റോജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഹെഡ്മാസ്റ്റർ നിയാസ് എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു, വികസന സമിതി അംഗം കെ എ അന്നക്കുട്ടി ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ ബേസിൽ ബേബി,ഷാന്റി ജോസ്, വി സി ചാക്കോ, ഗോപി മുട്ടത്ത്, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്,വി കെ വർഗീസ്, അൽഫോൻസ സാജു, കോതമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോ ശാന്തി, കോതമംഗലം ബി ആർ സി ബി പി സി ഇൻ ചാർജ് എൽദോ പോൾ, സ്കൂൾ വികസന സമിതി ചെയർമാൻ എം എസ് ശശി, പുന്നേക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി കെ കെ എൽദോസ്, പുന്നേക്കാട് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി ജെ മത്തായി, പി ടി എ പ്രസിഡന്റ് ഉണ്ണി റ്റി പി, സ്കൂൾ ലീഡർ അനുശ്രീ ഷനു എന്നിവ ചടങ്ങിൽ പങ്കെടുത്തു. അധ്യാപക പ്രതിനിധി ആഷ റ്റി എം സ്വാഗതവും എം പി ടി എ ചെയർപേഴ്സൺ ആര്യ ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.
കോതമംഗലം: പുന്നേക്കാട് ഗവ എൽപി സ്കൂളിന്റെ 51-)മത് വാർഷികാ ഘോഷവും ,അധ്യാപക രക്ഷാകർതൃ ദിനവും, പൂർവ്വ വിദ്യാർത്ഥി സമ്മേളനവും, കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
Comments
0 comment