ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് അനുവദിച്ച 8 ലക്ഷം രൂപ മുടക്കിയാണ് സൗരോർജ പ്ലാന്റ് നിർമിച്ചിട്ടുള്ളത്.ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് എറണാകുളം ട്രീസ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കീരമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ഇ ആർ സി എം പി യു ചെയർമാൻ എം റ്റി ജയൻ, എം പി ഐ ചെയർമാൻ ഇ കെ ശിവൻ, കീരമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലിം, കെ കെ ദാനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, കീരമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ആന്റണി, ഇ ആർ സി എം പി യു ഭരണ സമിതി അംഗം നജീബ് പി എസ്, കോഴിപ്പിള്ളി ആപ്കോസ് പ്രസിഡന്റ് പ്രൊഫ. പി പി മർക്കോസ്, കരിങ്ങഴ ആപ്കോസ് പ്രസിഡന്റ് ജോസ് ജോർജ്, പെരിയാർ ആപ്കോസ് പ്രസിഡന്റ് ജോർജ് പൗലോസ്,ഞായപ്പിള്ളി ആപ്കോസ് പ്രസിഡന്റ് ജോർജ് പി എ,കോഴിപ്പിള്ളി ആപ്കോസ് സെക്രട്ടറി ലിജോ മാത്യു ജോർജ്,പുന്നേക്കാട് ആപ്കോസ് പ്രസിഡന്റ് റെജി വി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോതമംഗലം : ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പുന്നേക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു.
Comments
0 comment