8 കോടി മുതല്‍ ചെലവില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം നവീകരിക്കുന്ന ഈ റോഡിന്‍റെ പുറമ്പോക്ക് ഏറ്റെടുത്ത് റോഡ് വികസനത്തിന് ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാന്‍ കെഎസ്ടിപിക്ക് ഉള്‍പ്പെടെ 11.3.22ല്‍ ബഹു. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം കെഎസ്ടിപിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയാണ് പുന്നമറ്റം ഭാഗത്തെ കൊടുംവളവ് നിവര്‍ത്തുവാനും ഓട നിര്‍മ്മിക്കാനും അത്യാവശ്യമായ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍ 4 കക്ഷികള്‍ തടസ്സപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് റോഡ് നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. ഈ ഭാഗത്തെ മറ്റു പുറമ്പോക്ക് കൈവശക്കാരും അവരുടെ ഭൂമി വിട്ടു നല്‍കുകയും ഒപ്പം സ്വകാര്യ വ്യക്തികള്‍ റോഡ് വീതി കൂട്ടാനായി സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയും ഉണ്ടായി.
കക്കടശ്ശേരി-ഞാറക്കാട് റോഡിന്‍റെ പുറമ്പോക്കിലെ മതില്‍ പൊളിച്ചു നീക്കി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കെഎസ്ടിപി നോട്ടീസിന് തനിക്ക് പുറമ്പോക്ക് ഇല്ലെന്ന് മറുപടി നല്‍കിയ ഷാജഹാന്‍ അത് തെളിയിക്കാനുള്ള ഒരു രേഖയും ഹാജരാക്കാതെ ഏറ്റെടുക്കല്‍ തടസ്സപ്പെടുത്തുകയായിരുന്നു. റോഡ് വര്‍ക്ക് തീരാന്‍ 2 മാസം മാത്രം ശേഷിക്കെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുറമ്പോക്ക് ഒഴിപ്പിക്കല്‍ തടയുന്നതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത് എന്ന് റോഡ് വികസനസമിതി ഭാരവാഹികളായ ഷിബു ഐസക്ക് എല്‍ദോസ് പുത്തന്‍പുര എന്നിവര്‍ അറിയിച്ചു.
Comments
0 comment