പുത്തൻകുരിശിലെ നാല് പലചരക്കു പച്ചക്കറി കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു .അർദ്ധരാത്രി കടകളുടെ പൂട്ട് തകർത്താണ് കള്ളൻ പണവും വിലപ്പെട്ട സാധനങ്ങളും മോഷ്ടിച്ചത്.
.പ്രദേശ വാസികൾ പൂട്ട് തകർക്കുന്ന ശബ്ദം കേട്ടുണർന്നപ്പോൾ തന്നെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.പ്രദേശത്തെ സി സി ടി വി ക്യാമറകൾ കള്ളൻ മറച്ചു വച്ച ശേഷമാണ് മോഷണം നടത്തിയത്.മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു .കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് ,സി പി ഐ നേതാവ് എം എച്ച് നൗഷാദ് ,ഡി വൈ എഫ് ഐ നേതാവ് സുമീർ നാസർ, വ്യാപാരി വ്യവസായി നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു
Comments
0 comment