മുവാറ്റുപുഴ : പെഴക്കാപ്പിള്ളി പാൻ സ്ക്വയർ (സബയിൻ ഹോസ്പിറ്റലിനു സമീപം )പ്രവർത്തിക്കുന്ന ഹംഗാമ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതു വത്സരാഘോഷവും ഗാന സന്ധ്യയും നടത്തി
2025.പുതു വർഷം നമ്മുടെ രാജ്യത്തിനും നാടിനും പുതിയ മാറ്റത്തിന് വഴി വെക്കട്ടെയെന്നും ഹം ഗാമയുടെ കലാ കൂട്ടായ്മ ക്ക് എല്ലാ ആശംസകളും അർപ്പിച്ചു കൊണ്ട് പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അസീസ് പുതുശേരിക്കൂടി ഉദ്ഘാടനം നിർവ്വഹിച്ചു. മ്യൂസിക് ക്ലബ് പ്രസിഡന്റ് അനസ് പി. അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് 14 ആം വാർഡ് മെമ്പർ സുരേന്ദ്രൻ. എ. ടി., കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും പെഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ്റുമായ പി. എ. കബീർ, നൗഷാദ് പ്ലാമൂട്ടിൽ, അൻവർ. ടി. യു. തുടങ്ങിയവർ സംസാരിച്ചു. മ്യൂസിക് ക്ലബ് അംഗങ്ങളുടെ ഗാന സന്ധ്യയും ഉണ്ടായിരുന്നു
Comments
0 comment