പിറവം: പുതുവേലി വൈക്കം തൊടുപുഴ റൂട്ടിൽ ലോറിക്ക് തീപിടിച്ചു.കൂത്താട്ടുകുളം വൈക്കം റോഡിൽ ഇലഞ്ഞി കാഞ്ഞിരമലയിൽ ടോറസ് ലോറിക്കാണ് തീപിടിച്ചത്.
ലോറിയിൽ നിന്ന് പുകവന്നതിനെ തുടർന്ന് ലോറി ഡ്രൈവർ
വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ
പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ .രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ
തീയണച്ചു
രാവിലെ 8 മണിയോടെ
പൂവക്കുളത്തുനിന്ന് ക്വാറി വേസ്റ്റുമായി ആലപ്പുഴയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Comments
0 comment