കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി സെന്റ്. ജോർജ് സ്കൂളിൽ പുതിയ പാചക പുരയുടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുര നിർമിച്ചത്.ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാദർ. ജോസ് ചിരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. കെ. ഡാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമ്മാരായ ജെയിംസ് കോറമ്പിൽ,കെ കെ ഗോപി,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.സി. റോയ്, പ്രധാന അധ്യാപിക സിസ്റ്റർ ദയ ജോൺ, പി.ടി.എ പ്രസിഡന്റ് സ്വാഗത് പി.ജി എന്നിവർ സംസാരിച്ചു.
Comments
0 comment