വാളകം: മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും ഐ എം എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ റവ. ഫാദർ. തോമസ് മാളിയേക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജിനു ഏലിയാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഐ എം എ മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ സലിം, ഐ എം എ കൗൺസിലർ ശ്രീരാജ്,പ്രോഗ്രാം ഓഫീസർ ശ്രീമതി ലിജി ഏലിയാസ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി ജിൻസി മാത്യു, അധ്യാപകരായ അനു സൂസൻ, സ്വപ്ന ആർ, റിൻസൺ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
Comments
0 comment