കോതമംഗലം : എം ജി യൂണിവേഴ്സിറ്റി എം.എ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് നേടിയ വാരപ്പെട്ടി സ്വദേശിനി അശ്വതി വിശ്വംഭരന് എസ് എഫ് ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അശ്വതിക്ക് ഉപഹാരം കൈമാറി ആശംസകൾ അറിയിച്ചു.
ചടങ്ങിൽ എസ് എഫ് ഐ ലോക്കൽ സെക്രട്ടറി പ്രണവ് മനോജ് ,ആദിത്യ സുഭാഷ്, ഗോകുൽ ഗോപാലൻ ,സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. വാരപ്പെട്ടി പഞ്ചായത്തിൽ ഇഞ്ചൂരിൽ താമസിക്കുന്ന കൊല്ലം മോളേൽ കെബി വിശ്വംഭരന്റെയും അജിതയുടെയും മകളാണ് അശ്വതി.
Comments
0 comment