ആലുവ: കളിയും ചിരിയുമായി റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. തോട്ടുമുഖം ശ്രീനാരായണ സേവിക സമാജത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ കോൺഫറൻസ് ഹാളിൽ "വയോമിത്രം 2024" ഡി വൈ എസ് പി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ല സോഷ്യൽ പോലീസിംഗ് വിങ്ങ് അസിസ്റ്റന്റ് കോർഡിനേറ്റർ വി.എസ് ഷിഹാബ് അധ്യക്ഷനായി. സോഷ്യൽ പോലീസിംഗ് ടീം അംഗം കെ.ആർ ബിനീഷ്ശ്രീനാരായണ സേവിക സമാജത്തിന്റെ മാനേജർ ടി.എസ് മായാദേവി, കീഴ്മാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ നാസി ജിജിൻ തുടങ്ങിയവർ സംസാരിച്ചു, ഡി സി ആർ സി കൗൺസിലറായ സിസ്റ്റർ അർപ്പിത കൗൺസിലിംഗ് ക്ലാസ് എടുത്തു. വയോജനങ്ങളുടെ കലാപരിപാടിയും അരങ്ങേറി.
Comments
0 comment