നഗരസഭ ചെയർമാൻ കെ കെ ടോമി അബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ടെനൻ്റെസ് അസോസിയേഷൻ ഭാരവാഹികളായ സോണി മാത്യു സ്വാഗതവും സെക്രട്ടറി പി എച്ച് ഷിയാസ് നന്ദിയും പറഞ്ഞു,നഗരസഭ കൗൺസിലർമാരായ കെ എ നൗഷാദ്, കെ വി തോമസ്, ബിൻസി തങ്കച്ചൻ, അഡ്വ ജോസ് വർഗീസ്, സിജോ വർഗീസ്, രമ്യ വിനോദ്, റോസിലി ഷിബു, മിനി ബെന്നി, ഹൗസിംഗ് ബോർഡ് എ ഇ അജിത്ത് ടെനൻ്റെസ് ഭാരവാഹികളായ സോമൻ ഒ ജി, മുരളി കെ കുമാർ ,ഭൂതിഭൂഷൻ, എ വി രാജേഷ്, സിബിആർട്ട് ലൈൻ,സിനി ബിജു, സുഷമ, കവിത എന്നിവർ സംസാരിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. അടിയന്തിര പ്രാധാന്യത്തോടെ സമയബന്ധിതമായി തന്നെ പൂർണമായും തുടർന്നുള്ള ഭാഗത്തിൻ്റെ യും നവീകരണം ഏറ്റെടുത്ത് നടത്തുമെന്ന് എം എൽ എ പ്രഖ്യാപിച്ചു. റവന്യു ടവർ കോമ്പൗണ്ടിൽ നിന്നും ട്രഷറി,
കെ എസ് ഇ ബി, പിഡബ്ലിയുഡി, ബസ് സ്റ്റാൻ്റ്, മാർക്കറ്റ് എന്നീ വശംങ്ങളിലേക്കുള്ള റോഡാണ് ഇപ്പോൾ നവീകരണം പൂർത്തിയാക്കിയത്.
Comments
0 comment