
1976 ൽ (W H O) ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ യൂനാനി സമ്പ്രദായം പരമ്പരാഗത വൈദ്യ ശാസ്ത്രത്തിന്റെ ഒരു സമ്പ്രദായമായി അന്താ രാഷ്ട്രതലത്തിൽ കൂടുതൽ അംഗീകരിക്കപ്പെട്ട ചികിത്സ സമ്പ്രദായമാണ് എന്ന് ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം. അസീസ് പറഞ്ഞു. തണൽ ചെയർമാൻ ബാവ. സി. എ, ആദ്യക്ഷത വഹിച്ചു. നാസർ ഹമീദ്, അലി മേപ്പാട്ട്, അൻവർ ടി. യു, യാസർ. വി. കെ, തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് അസ്‌ലം പി എം, ഈസ പി. ഇ,സഫിയ അലി കുഞ്ഞ്, അഞ്ചിന,തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. Dr: എം. എ. വഹീദ്, Dr:ഫർഹത്ത് ഫാത്തിമ, അബ്ദുൽ റഹീം, നിസ റഹീം തുടങ്ങിയവരുടെ നേതൃത്വത്തിൽ രോഗികളെ ചികിൽസിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു. തുടർന്ന് ആഴ്ചയിൽ ഒരു ദിവസം പെഴക്കാപ്പിള്ളി തണൽ പാലിയേറ്റീവ് കേന്ദ്രത്തിൽ വെച്ച് ഡോക്ടറുടെ സേവനവും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് തണൽ ഭാരവാഹികൾ അറിയിച്ചു.
Comments
0 comment