കോതമംഗലം : DDRC agilus Laboratory നെല്ലിക്കുഴി, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴ, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ തൊടുപുഴ, Magic Tooth Dental Clinic നെല്ലിക്കുഴി, KKV ആയുർവേദ ഹോസ്പിറ്റൽ നെല്ലിക്കുഴി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ(നെല്ലിക്കുഴി ചിറപ്പടി )വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ക്യാമ്പിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ റെജിമോൻ എ എം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ,എഡ്യൂക്കേഷൻ & ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബി ജമാൽ,റിജോ എബ്രഹാം, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Comments
0 comment