കൊച്ചി : സിൽവർ ജൂബിലി ആഘോഷിക്കുന്ന സൗത്ത് ഐരാപുരം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ പുതിയ കെട്ടിടവും വായനശാലയും പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ അസീസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻ്റ് ജിപിൻ പി. സ്വാഗതം ആശംസിച്ച സാംസ്കാരിക സമ്മേളന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം വി. ജോയ്കുട്ടി അധ്യക്ഷത വഹിച്ചു. ചിത്രകാരൻ വർഗീസ് മണ്ണത്തൂർ മുഖ്യപ്രഭാഷണം നടത്തി. എം.പി. അനൂപ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വി.എൻ. വിജയൻ, കെപിസിസി ബ്ലോക്ക് പ്രസിഡൻ്റ് എൽദോ കെ.വി. എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി ശ്രീജിത്ത് കെ.എസ്. നന്ദി പറഞ്ഞു.
ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് സൗത്ത് ഐരാപുരം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. 25 വർഷത്തെ പ്രവർത്തനങ്ങളിൽ ക്ലബ്ബ് കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു.
പുതിയ കെട്ടിടത്തിൻ്റെയും വായനശാലയുടെയും നിർമ്മാണം ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഭാവിയിൽ ക്ലബ്ബ് കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
Comments
0 comment