menu
സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി
സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി
0
331
views
ആലുവ: സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്

  റൂറൽ പോലീസിൽ 374 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. ഗവൺമെന്റ് ജോലിക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ , ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി സമസ്ത മേഖലയിലുള്ളവരും വോളന്റീയഴ്സായിട്ടുണ്ട്. ഇവർ ഇവരുടെ മേഖലകളിൽ ഒൺലൈനായും ഓഫ്‌ലൈനായും ബോധവൽക്കരണം നൽകും . പരമാവധി വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യും. ക്ലാസുകൾ എടുക്കും. സൈബർ മേഖലയിൽ മാറി വരുന്ന സാഹചര്യങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും വാളന്റീയേഴ്സിന് സമയാസമയങ്ങളിൽ പോലീസ് പരിശീലനം നൽകും . സൈബർ ഓപ്പറേഷൻ വിംഗിന്റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുക. അഞ്ച് സബ് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളുടെ പരിധിയിൽ നിന്നുള്ളവരും പ്രതിഫലേച്ഛയില്ലാതെയുള്ള ഈ പ്രതിരോധ സേനയുടെ ഭാഗമാകുന്നു. അടുത്തിടെ സൈബർ മേഖലയിൽ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ വർധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരും, വിദഗ്ദരും വരെ സൈബർ ലോകത്തെ കെണിയിൽ വീണ് പണവും ജീവിതവും നഷ്ടമാക്കിക്കളയുന്ന അവസ്ഥ. ഈ സാഹചര്യത്തിൽ ബോധവൽക്കരണപ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പോലീസ്. വോളന്റീയഴ്സിന്റെ പ്രവർത്തനം സജ്ജീവമാകുന്നതോടെ സൈബർ ലോകത്തെ തട്ടിപ്പുകൾ ഒരു പരിധി വരെ തടയാൻ കഴിയും. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ആദ്യഘട്ട പരിശീലന പരിപാടിയിൽ നോഡൽ ഓഫീസറും ഡിവൈഎസ്പിയുമായ അബ്ദുൾ റഹീം പദ്ധതിവിശദീകരിച്ചു. സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ പി.എം തൽഹത്ത് ക്ലാസ് നയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations