
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് നടത്തപ്പെട്ട പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
നവാഗതരായ കുട്ടികൾക്ക് കത്തുന്ന തിരികളും മധുര പലഹാരങ്ങളും നൽകി വരവേൽറ്റു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കാരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി തോമസ്, പി ടി എ പ്രസിഡണ്ട് സോണി മാത്യു പാമ്പയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ സ്വാഗതവും ഡെപ്യൂട്ടി എച്ച് എം സിസ്റ്റർ ബെൽസി കൃതജ്ഞത രേഖപ്പെടുത്തി. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കുട്ടികളുടെ ബാൻഡ് മേളവും കലാപരിപാടികളും പ്രവേശനോത്സവത്തെ വർണ്ണാഭമാക്കി.
Comments
0 comment