
കാർമലിനിത് ഹാട്രിക് വിജയം.സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ സ്കൂൾ കായികമേളയിൽ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.554 പോയിൻ്റുകൾ നേടിയാണ് കാർമൽ സ്കൂൾ ഒന്നാമതെത്തിയത്. 496 പോയിൻ്റുകൾ നേടിയ മൂവാറ്റുപുഴ നിർമലപബ്ലിക് സ്കൂളാണ് ഫസ്റ്റ് റണ്ണറപ്പ്. 232 പോയിൻ്റുകളോടെ ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി.സമാപന സമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യാൾ ഫാ.മാത്യു മഞ്ഞക്കുന്നേൽ സി.എം.ഐ അധ്യക്ഷത വഹിച്ചു.കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡൻറും കാർമൽ സ്കൂൾ ഡയറക്ടറുമായ ഫാ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ,സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ, പി.റ്റി.എ പ്രസിഡൻറ് പ്രിൻസ് ടി.ജോർജ്,സ്പോർട്സ് കോ-ഓർഡിനേറ്റർ സുഭാഷ് സി.സി എന്നിവർ പ്രസംഗിച്ചു.മൂന്നു ദിവസങ്ങളായി കാർമൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്ന കായിക മേളയിൽ ഓവറോൾ നേടിയതോടെ ആതിഥേയ സ്കൂളിനിത് ഹാട്രിക് ചാമ്പ്യൻഷിപ്പിൻ്റെ ഇരട്ടി മധുരമായി.കിഡീസ് വിഭാഗം ചാമ്പ്യൻഷിപ്പ് കാർമൽ സ്കൂൾ നേടിയപ്പോൾ സബ് ജൂനിയർ, ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിനാണ്. സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ കാർമൽ സ്കൂളാണ് ചാമ്പ്യന്മാർ.
Comments
0 comment