
പിറവം : സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പിറവം കൃഷിഭവനിൽ ശീതകാല പച്ചക്കറി തൈകൾ ആയ കാബേജ്, കോളിഫ്ലവർ , തക്കാളി, പാവൽ എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു
ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ബിമൽ ചന്ദ്രൻ കൗൺസിലർമാരായ ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ കൃഷി ഓഫീസർ ശീതൾ ബാബു പോൾ എന്നിവർ പങ്കെടുത്തു.ആദ്യ ഘട്ടത്തിൽ സൗജന്യമായി 3000 തൈകൾ വിതരണം ചെയ്തു.
Comments
0 comment