
വർക്കല /ശിവഗിരി: നവീകരണ ജോലികള്‍ പൂര്‍ത്തിയായി വരുന്ന ശിവഗിരിവൈദികമഠത്തിനോട് ചേര്‍ന്ന് ദൈവദശകം പ്രാര്‍ത്ഥന ഗ്രാനൈറ്റില്‍ രേഖപ്പെടുത്തി.
തിരുവനന്തപുരം വെള്ളറട ശ്രീഭവനില്‍ സിജിന്‍ - സിന്ധു ദമ്പതികള്‍ സ്വന്തം ചെലവില്‍ വഴിപാടായി സമര്‍പ്പിച്ചതാണിത്.
സ്റ്റീല്‍ ഫ്രെയിമില്‍ ഗ്രാനൈറ്റില്‍ മലയാളത്തില്‍ തയ്യാറാക്കിയപ്രാര്‍ത്ഥന ഇന്നലെ രാവിലെയാണ് വൈദികമഠത്തിനോട് ചേര്‍ന്ന് സ്ഥാപിച്ചത്.
നേരത്തെ ചെമ്പഴന്തി ഗുരുകുലത്തിലും ഇതേവിധം ഇവര്‍ സ്ഥാപിക്കുക യുണ്ടായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റിന്‍റെ ഓഫീസ് ചുമതല വഹിക്കുന്ന സ്വാമി വിരജാനന്ദഗിരി, സ്വാമി സുരേശ്വരാനന്ദ, മഠം പി.ആര്‍.ഒ.ഇ.എം. സോമനാഥന്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
Comments
0 comment