
പ്രളയത്തിന്റെയും മഹാമാരിയുടയും പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി നമ്മൾ നടത്തിയ പേരാട്ടങ്ങളുടെ ഫലമായി മരവിപ്പിച്ച ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചിരികയാണ്. ഇത് സാധരണ ജീവനക്കാരനെ സംബന്ധിച്ച് തങ്ങൻ കഴിയുന്നതിനും അപ്പുറത്താണ് .നാല് വർഷം കഴിഞ്ഞ് മാത്രമാണ് ഈ പണം ജീവനക്കാരന്റെ കൈയി ൽകിട്ടുകയുള്ളു. നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള അടിയന്തിരാവശ്യങ്ങൾക്ക് ഈ പണംചെലവഴിച്ചു കൊണ്ടിരുകുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ തടയുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ഇതിനെക്കാളും പ്രയാസമേറിയ സാമ്പത്തിക പ്രതിസന്ധിക്കാലത്തും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്ക പ്പെട്ടിട്ടില്ല. ഇടതുപക്ഷ മുന്നണി സർക്കാർ ജീവനക്കാരോടും , അദ്ധ്യാപകരേടും എന്നും അനുകമ്പാപൂർവമായ സമീപനമാണ് കൈക്കൊള്ളുന്നത്. അതേ നിലപാടിലുറച്ച് നിന്ന് ജീവനക്കാർക്ക് ലഭ്യമ കേണ്ട സാമ്പത്തിക ആനുകൂല്യം പുന:സ്ഥാപിക്കുന്നതിന് തയ്യാറാകണമെന്ന് നെടുംങ്കണ്ടം സഹകരണ ബാങ്ക് ഹാളിൽ ചേർന്ന ജോയിന്റ് കൗൺസിൽ നെടുംങ്കണ്ടം മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രാജീവ് കുമാർ സർക്കരിനോട് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് . പി.എസ്. ചിന്താ മോൾ , അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ മേഖലാ സെക്രട്ടറി പ്രദീപ് രാജൻ സ്വാഗതം പറഞ്ഞു. കൺവെൻഷന് അഭിവാദ്യങ്ങൾ ആർപ്പിച്ച് കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായായ കെ.എസ്. രാഗേഷ്, ആർ.ബിജുമോൻ . സംസ്ഥാന കൗൺസിൽ അംഗം. എസ്.സുകുമാരൻ , ജില്ലാ വൈസ് പ്രസിഡന്റ് എ. കുമാർ എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച റ്റി.ആർ.സുജമ്മ യ്ക്ക് യാത്രയയപ്പ് നൽകി. കൺവെൻഷന് മേഖലാ . ഖാജൻജി പ്രസാദ് . പി.കെ. കൃതജ്ഞ പറഞ്ഞു.
Comments
0 comment