
മൂവാറ്റുപുഴ:
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ശമ്പളത്തോടൊപ്പം കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ എംഎല്‍എയുമായ ജോണിനെല്ലൂര്‍. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. പാവപ്പെട്ട അര്‍ഹതയുള്ള അനേകം ആളുകള്‍ പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടുമ്പോള്‍ വലിയ ശമ്പളം കിട്ടുന്ന 1458 ഉദ്യോഗസ്ഥരാണ് ശമ്പളത്തിനു പുറമെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയിരിക്കുന്നത്. അവരുടെ പക്കല്‍ നിന്നും പലിശ സഹിതം പണം തിരികെ കൈപ്പറ്റുന്നതുകൊണ്ട് കാര്യമില്ല. ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം. പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ടുവാരുന്ന ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു പാഠമാകണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments
0 comment