menu
സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
0
394
views
സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കീഴ്മാട് എടയപ്പുറം സബ് കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്‌റ്റ് ചെയ്തത്.

 വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ പോൾസനാണ് വെടിയേറ്റത്. തോമസിന്‍റെ ബൈക്ക് കേടുവരുത്തിയതുമായി ബന്ധപ്പെട്ട് പോൾസനെതിരെ തോമസ് കേസ് കൊടുത്തിരിന്നു. തുടർന്ന് പോൾസൻ തോമസിനെതിരെ ഭീഷണി മുഴക്കി. ഇതിന്‍റെ വൈരാഗ്യത്താൽ ബഡ് റൂമിൽ അതിക്രമിച്ചു കയറി എയർഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. പ്രതിയുമായ് പോലീസ് സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എയർഗൺ വീട്ടിൽ നിന്നും കണ്ടെടുത്തു. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ ഡി വൈ എസ് പി പി.പ്രസാദ്, ഇൻസ്പെക്ടർ വി.ആർ.സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations